മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ 'ഇന്ത്യയിലെ ജാതികള്‍' എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്. പ്രമുഖ മാര്‍ക്‌സിസ്റ്റ് പണ്ഡിതനും ആക്ടിവിസ്റ്റുമായ ആനന്ദ് തെല്‍തുംടെ എഴുതുന്നു..
സംവാദം | ആനന്ദ് തെല്‍തുംടെ
മൊഴിമാറ്റം | ഷഫീക്ക് എച്ച്.
ആനന്ദ് തെല്‍തുംടെ: എഴുത്തുകാരന്‍, പൗരവകാശ പ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍. മാര്‍ക്‌സിസവും ജാതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആനുകാലികങ്ങലില്‍ എഴുതിവരുന്നു. Khairlanji, Hindutva and Dalistഎന്നീ ഗ്രന്ഥങ്ങളുടെ രചയിതാവ്.
വിരോധാഭാസങ്ങളുടെ നാടാണ് ഇന്ത്യ. എന്നാല്‍ ദളിത് പ്രസ്ഥാനത്തിന്റെയും കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെയും ഭിന്ന ചരിത്രങ്ങളുടെയത്ര ആനുഷംഗികമല്ല ഈ വിരോധാഭാസങ്ങളൊന്നും. രണ്ടും ഏതാണ്ട് ഒരേ സമയത്ത് തന്നെയാണ് ജന്മം കൊണ്ടത്; ഓരേ വിഷയങ്ങളില്‍ തന്നെയാണ് അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിച്ചിട്ടുള്ളത്. സമാനമായ രീതിയില്‍ തന്നെയാണ് വളരുകയോ പിളരുകയോ ചെയ്തിട്ടുള്ളത്. ഈ രണ്ട് പ്രസ്ഥാനങ്ങളും പ്രതീക്ഷാരഹിതമായാണ് ഇന്നത്തെ കാലഘട്ടത്തെ നോക്കിക്കാണുന്നത്. എന്നാല്‍ രണ്ടും പരസ്പരം കണ്ണെടുത്താല്‍ കണ്ടുകൂടാത്ത സ്ഥിതിയുമുണ്ട്. ഈ സമീപനഗര്‍ത്തത്തില്‍ ചുറ്റിത്തിരിയുന്ന അധിക്ഷേപങ്ങളിലധികവും അംബേദ്ക്കറിന്റെ മേല്‍ ചാര്‍ത്തപ്പെട്ടവയാണ്; കേവലം കമ്മ്യൂണിസ്റ്റുകളെയും മാര്‍ക്‌സിസത്തെയും കടുത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചതുകൊണ്ടുമാത്രം. അവയൊക്കെത്തന്നെ നിസ്സാരങ്ങളളായ തെറ്റുകള്‍ മാത്രമായിരുന്നു.
അംബേദ്ക്കര്‍ ഒരു മാര്‍ക്‌സിസ്റ്റായിരുന്നില്ല. കൊളംബിയയിലെയും ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെയും ഫേബിയന്‍ സ്വാധീനത്തിന്‍ കീഴിലാണ് അംബേദ്ക്കറിന്റെ ധൈഷണികധാര വികാസം പ്രാപിക്കുന്നത്. തന്റെ മൊത്തം ബൗദ്ധിക ഉണര്‍വ്വിനും കടപ്പെട്ടയാളെന്ന നലയില്‍ അംബേദ്ക്കര്‍ ബഹുമാനിച്ചിരുന്ന ജോണ്‍ ഡേവി ഒരു അമേരിക്കന്‍ ഫേബിയന്‍ പ്രസ്ഥാനക്കരനായിരുന്നു. സോഷ്യലിസം വിപ്ലവത്തിലൂടെയല്ല, മറിച്ച് പരിണാമത്തിലൂടെ (evolution) കൊണ്ടുവരാനാവുമെന്നാണ് ഫേബിയന്മാര്‍ വിശ്വസിക്കുന്നത്. ഇത്തരം സ്വാധീനങ്ങളെ മാറ്റി നിര്‍ത്തിയാല്‍ മാര്‍ക്‌സിനോട് വിയോജിക്കുമ്പോള്‍ തന്നെ അംബേദ്ക്കര്‍ മാര്‍ക്‌സിസത്തെ സഗൗരവമായി പരിഗണിക്കുമായിരുന്നുവെന്ന് മാത്രമല്ല ജീവിതത്തിലുടനീളം തന്റെ തീരുമാനങ്ങളെ വിലയിരുത്തുന്നതിനുള്ള അളവുകോലായി ഉപയോഗിക്കുകകൂടി ചെയ്യുമായിരുന്നു.
മാര്‍ക്‌സിയന്‍ യുക്തിയിലല്ലായിരുന്നെങ്കിലും അംബേദ്ക്കര്‍ വര്‍ഗരാഷ്ട്രീയമാണ് പ്രയോഗിച്ചിരുന്നത്. അസ്പൃശ്യരെ സൂചിപ്പിക്കാന്‍ അദ്ദേഹം എല്ലായ്‌പ്പോഴും ഉപയോഗിച്ചിരുന്നത് തന്നെ 'വര്‍ഗം' എന്ന പ്രയോഗമായിരുന്നു. തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ അദ്ദേഹമെഴുതിയ 'ഇന്ത്യയിലെ ജാതികള്‍' എന്ന ആദ്യ ലേഖനത്തില്‍ തന്നെ ജാതിയെ 'അടഞ്ഞ വര്‍ഗ'മായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സൈദ്ധാന്തികവല്‍ക്കരിക്കാന്‍ മുതിരാതെ അദ്ദേഹത്തിന്റെ ഈ നിലപാടില്‍, വര്‍ഗവിശകലനം 'മൂര്‍ത്ത സാഹചര്യങ്ങളി'ലാണ് നടത്തേണ്ടത്, അല്ലാതെ ശൂന്യതയിലല്ല എന്ന ലെനിന്റെ നിലപാടുകളോടുള്ള അനിവാര്യമായ ചേര്‍ച്ച പ്രതിഫലിക്കുന്നുണ്ട്.
ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല. എന്നാല്‍ മാര്‍ക്‌സിന്റെയും ലെനിന്റെയും കുത്തക അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റുകള്‍ ഇറക്കുമതി ചെയ്ത 'അച്ചുകളെ'യാണ് ഉപയോഗിച്ചത്. മാത്രവുമല്ല ജാതികളെ 'ഉപരിഘടന'യെന്ന നിലയില്‍ തരംതാഴ്ത്തുകയും ചെയ്തു. ഒരു രീതിയില്‍, ജാതി വിരുദ്ധ സമരങ്ങള്‍ തങ്ങളുടെ വിഷയമേയല്ല എന്ന് കാണുകയായിരുന്നു അവര്‍. വര്‍ഗം എന്ന വാക്കിനെ വേദവാക്യം പോലെ 'പവിത്രത'മായി കാണുന്ന ഒരു ബ്രാഹ്മണിക ഭൂതബാധ അവരില്‍പ്രതിഫലിപ്പിക്കപ്പെടുന്നുണ്ട്.
ദളിതര്‍ക്കെതിരായ വിവേചന പ്രശ്‌നത്തെ കമ്മ്യൂണിസ്റ്റുകള്‍ അവഗണിച്ചതിന് നല്ലൊരുദാഹരണമായിരുന്നു ബോംബെയിലെ തുണിമില്‍ സംഭവം. നല്ല ശമ്പളമുള്ള വകുപ്പുകളില്‍ ദളിതരെ ജോലിചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും അസ്പൃശ്യതയുടെ വിവിധ പ്രയോഗങ്ങള്‍ അവിടെ വളരെ കൂടുതലാണെന്നും അംബേദ്ക്കര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, കമ്മ്യൂണിസ്റ്റ്കള്‍ക്ക് ഗിര്‍നി കാംഗാര്‍ യൂണിയന്‍ എന്ന യൂണിയന്‍ ഉണ്ടായിരുന്നിട്ടും അംബേദ്ക്കറിന് ചെവികൊടുത്തില്ല. അവസാനം 1928ല്‍ അവരുടെ സമരത്തിന് തടസ്സം വരിത്തേണ്ടിവരുമെന്ന് അദ്ദേഹം ഭീഷണിമുഴക്കിയപ്പോള്‍ മാത്രമാണ് മനസ്സില്ലാമനസ്സോടെ ആ തെറ്റ് പരിഹരിക്കാന്‍ അവര്‍ തയ്യാറായത്.
ജാതികള്‍ ഇന്ത്യയിലെ വ്യാപകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുമാത്രം വര്‍ഗവിശകലനത്തില്‍ നിന്ന് രക്ഷപ്പെടാനും കഴിയില്ല.
1937ലെ പ്രവിശ്യാ അസംബ്ലിയിലേയ്ക്കുള്ള ഒരുക്കം തുടങ്ങിയപ്പോള്‍ 1936 ആഗസ്റ്റില്‍ അദ്ദേഹം തന്റെ ആദ്യ രാഷ്ട്രീയ പാര്‍ട്ടിയായ ഇന്‍ഡിപെന്റന്റ് ലേബര്‍ പാര്‍ട്ടിക്ക് (ഐ.എല്‍.പി.) തുടക്കം കുറിച്ചു. അദ്ദേഹം അതൊരു 'തൊഴിലാളിവര്‍ഗ' പാര്‍ട്ടിയായാണ് പ്രഖ്യാപിച്ചത്. അതിന്റെ മാനിഫെസ്റ്റോയില്‍ നിരവധി ജനപക്ഷ വാഗ്ദാനങ്ങള്‍ പറയുന്നുണ്ട്. അതേസമയം അതില്‍ ഒരിടത്തു മാത്രമേ 'ജാതി' എന്ന് ഉപയോഗിച്ചിട്ടുള്ളു. ക്രിസ്റ്റഫീ ജാഫ്രിലോട്ടിനെ പോലുള്ള പണ്ഡിതന്മാര്‍ ഐ.എല്‍.പി.യെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനമായാണ് വിശേഷിപ്പിച്ചിട്ടുള്ളത്. അന്ന് കമ്മ്യൂണിസ്റ്റുകള്‍ ഒന്നുകില്‍ അണ്ടര്‍ഗ്രൗണ്ടിലോ, അല്ലെങ്കില്‍ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് വിഭാഗങ്ങളുടെ കുടക്കീഴിലോ ആയിരുന്നു.
1930കളാണ് അംബേദ്ക്കറിന്റെ നല്ലകാലം എന്നു പറയാം. 1935ല്‍ അദ്ദേഹം മുംബൈ കങ്കാര്‍ സംഘ് രൂപീകരിച്ചു. അതില്‍ ഐ.എല്‍.പി.ക്കൊപ്പം സംഭവിച്ചപോലെ, ജാതിയും വര്‍ഗവും തമ്മില്‍ ലയിക്കുന്നതിനെപറ്റി പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നുണ്ട്. വിയോജിപ്പുകളെ പരിഗണിക്കാതെ കമ്മ്യൂണിസ്റ്റുകളുമായി യോജിച്ചുകൊണ്ട് 1938ല്‍ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ടിനെതിരെ അദ്ദേഹം സമരം ചെയ്യുകയുണ്ടായി. 1942ലെ ക്രിപ്‌സ് മിഷന്‍, ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ട് ഐ.എല്‍പി.യെ മാറ്റിനിര്‍ത്തിയപ്പോള്‍ അംബേദ്ക്കര്‍ അത് പിരിച്ചുവിടുകയും ജാതിയിലധിഷ്ഠിതമായ, പട്ടികജാതി ഫെഡറേഷന്‍ രൂപീകരിക്കുകയും ചെയ്തു. വൈസ്രോയിയുടെ എക്‌സ്‌ക്യൂട്ടീവ് കൗണ്‍സില്‍ അംഗമായിരിക്കുമ്പോള്‍പ്പോലും അദ്ദേഹം തന്റെ ഇടതു ചായ്‌വ് ഉപേക്ഷിക്കുന്നില്ല. ഇന്ത്യന്‍ ഭരണഘടനയുടെ ഉള്ളടക്കമായി ഭവിച്ച ഒരു സോഷ്യലിസ്റ്റ് സാമ്പദ്ഘടനയുടെ ബ്ലൂപ്രിന്റ് എന്ന് വിശേഷിപ്പിക്കാവുന്ന സ്റ്റേറ്റ് ആന്‍ മൈനോരിറ്റീസ് എന്ന കൃതിയിലെത്തുമ്പോഴേയ്ക്കും അദ്ദേഹത്തിന്റെ ഇടത് ചായ്‌വ് പാരമ്യത്തിലെത്തുന്നുണ്ട്. എന്നാല്‍ തൊഴിലാളിവര്‍ഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നായാണ് അദ്ദേഹത്തിന്റെ ഈ പ്രസ്ഥാനത്തെ കമ്മ്യൂണിസ്റ്റുകള്‍ കണ്ടത്. 1952ലെ തിരഞ്ഞെടുപ്പില്‍ 'വോട്ടുകള്‍ പാഴാക്കിയാലും അംബേദ്ക്കറിന് കൊടുക്കരുതെന്ന' ഹീനമായ ആഹ്വാനം ചെയ്യാന്‍ ഡാങ്കെ തിടുക്കം കാണിച്ചത് ഈ സമീപനത്തില്‍ നിന്നാണ്. അതിന്റെ ഫലമായി അദ്ദേഹം പരാജയപ്പെടുകയുണ്ടായി.
തെല്‍തുംടെയുടെ ഈ ലേഖനത്തിലെ വാദമുഖങ്ങള്‍ക്ക് അജിത് കുമാര്‍ എ.എസിന്റെ മറുപടി. ഇടതുപ്രതിസന്ധി ദളിതുകളുടെതല്ല
ബുദ്ധമതത്തിലേയ്ക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തെയും നിരാശബാധിതനായ ഒരു വ്യക്തിത്വത്തിന്റെ ആത്മീയവാഞ്ജയായോ മാര്‍ക്‌സിസ്റ്റ് വിരുദ്ധതയുടെ മറ്റൊരു തെളിവായോ ഒക്കെ ഉപരിപ്ലവമായാണ് അവര്‍ മനസിലാക്കിയത്. മിക്ക പണ്ഡിതന്മാരും ഈ അതിവായനയെ തള്ളിക്കളഞ്ഞുവെങ്കിലും ഇതായിരുന്നു മാര്‍ക്‌സിനെ പറ്റിയുള്ള അദ്ദേഹത്തിന്റെ അവസാന പരാമര്‍ശമെന്ന് പറയേണ്ടിയിരിക്കുന്നു. മരിക്കുന്നതിനം രണ്ടാഴ്ച മുമ്പ് അദ്ദേഹം മാര്‍ക്‌സിസത്തെയും ബുദ്ധമതത്തെയും താരതമ്യം ചെയ്തുകൊണ്ട് ഹിംസയും സര്‍വ്വാധിപത്യവും ഒഴിവാക്കിയുള്ള മാര്‍ക്‌സിസത്തെ അംഗീകരിക്കുന്ന തീരുമാനത്തെ അദ്ദേഹം ന്യായീകരിക്കുന്നു. ദുഖകരമെന്ന് പറയട്ടെ അന്ധമായി മാര്‍ക്‌സിനെ പുല്‍കുകയും അംബേദ്ക്കറിനെ ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണത ഇപ്പോഴും തുടരുന്നു.
2012 ആഗസ്റ്റ് 20 ന് ഔട്ട്‌ലുക്ക് "It’s Not Red Vs Blue"എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ചതാണ് ഈ ലേഖനം. കാലികമായ ഒരു സംവാദത്തിന് ഇത് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. -Editor
No comments:
Post a Comment