കവിത | സോബിന് മഴവീട്
വര: സ്വാതി ജോര്‍ജ്
1
അവന്‍ ഗോമോറ*ക്കാരനായിരുന്നു
ഇരുപത്താറുകാരന്‍ ; ജെസ്റ്റിനോ
ഞാന്‍ പയിസ്സ് ; ഇരുപത്തിനാലുകാരനായ
സോദോം* ദേശക്കാരന്‍
ഒരുക്കങ്ങളില്ലാതെയായിരുന്നു
ഞങ്ങള്‍ തമ്മിലടുത്തത്
ആദ്യത്തെ കാഴ്ച്ച ഞങ്ങള്‍
പ്രണയ ഹൃദയം പങ്കുവച്ചു.
ആദ്യത്തെ വിരല്‍ സ്പര്‍ശം ഞങ്ങള്‍
ഉടലൊരുക്കങ്ങള്‍ കരുതിവച്ചു.
കാലങ്ങളായി ഉള്ളില്‍ നിന്ന്
പ്രവഹിക്കും പോലെ ; എന്തോ ഒരിത്
ഞങ്ങളുടെ ജീവിതം
ഞങ്ങളുടെ തിരഞ്ഞെടുപ്പാകുന്നു.
2
പ്രണയത്തില്‍
നമ്മള്‍വിധിക്കപ്പെടുമെന്ന്
അവര്‍ ആവര്‍ത്തിക്കുന്നു.
നമ്മുടെ ഹൃദയകാമനകളെ
അവര്‍ക്കെങ്ങനെ നിഷേധിക്കാനാകും ??
നമ്മുടെ ആസക്തികളെ
നമ്മുടെ നിര്‍വൃതികളെ
നമ്മുടെ നമ്മുടെ നമ്മുടേതായ
നമ്മുടെയെല്ലാറ്റിനേയും
അവര്‍ക്കെങ്ങനെ ഇല്ലാതാക്കാനാവും
നമ്മള്‍ ഉടല്‍ മാത്രമായിരുന്നില്ലല്ലോ ??
പാപിയായ ദൈവം......!
ReplyDelete