ഒപിനിയന്‍ | ഇര്‍ഫാന്‍ അഹ്മദ്
നരേന്ദ്രമോഡി നേതൃത്വം നല്‍കുന്ന വലതു സര്‍ക്കാര്‍ അധികാരത്തിലേറിയതിന്റെ പിറ്റേന്നു തന്നെ ഇന്ത്യയിലെ ന്യൂനപക്ഷകാര്യവകുപ്പ് മന്ത്രിയായ നെജ്മ ഹെപ്ത്തുള്ള ഒരു അസ്വാഭാവിക പ്രസ്താവന നടത്തുകയുണ്ടായി. ചിലര്‍ അതിശയിക്കുകയോ, എന്തിനേറെ ഞെട്ടുകയോ ചെയ്തപ്പോള്‍ മറ്റു ചിലര്‍ അത് കേട്ട് ആഹ്ലാദിക്കുകയുണ്ടായി. ഹെപ്ത്തുള്ള പറഞ്ഞത് ഇതാണ്; 'മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ല; എന്നാല്‍ പാഴ്‌സികള്‍ ന്യൂനപക്ഷമാണ്. അതുകൊണ്ട് അവരുടെ [പാഴ്‌സികളുടെ] എണ്ണം കുറയാതിരിക്കാന്‍ നമുക്ക് അവരെ എങ്ങനെ സഹായിക്കാനാകുമെന്ന് പരിശോധിക്കേണ്ടതുണ്ട്.'
പാഴ്‌സികളുടെ എണ്ണം ഏതാണ്ട് 69000 വരുമെങ്കില്‍ മുസ്ലീങ്ങളുടെ എണ്ണം ജനസംഖ്യ (130 കോടി)യുടെ 14%മാനത്തിനടുത്ത് വരും. 2006ലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്, പാഴ്‌സി സമുദായത്തില്‍ നിന്നും വിഭിന്നമായി, 'സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ പരിശോധിക്കുകയാണെങ്കില്‍, മുസ്ലീങ്ങള്‍ മറ്റേത് സമുദായത്തേക്കാള്‍, എന്തിനേറെ മുസഹാറുകളെയും (താഴ്ന്ന ജാതി) മറ്റ് ദളിതുകളെയും കാള്‍ മോശപ്പെട്ട സാഹചര്യത്തിലാണ് ജീവിക്കുന്നത്.'
ന്യൂനപക്ഷം നിര്‍വ്വചിക്കപ്പെടുന്നു.
അപ്പോള്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ല എന്നു പറയുമ്പോള്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? ഇവിടെപ്പോലും ന്യൂനപക്ഷമെന്നതിന് എല്ലാരും അംഗീകരിക്കുന്ന ഒരു നിര്‍വ്വചനം കണ്ടെത്താന്‍ സാധിക്കുകയില്ല. എന്നാല്‍ ഹെപ്ത്തുള്ളയുടെ പ്രസ്താവന ഒരു നിര്‍വ്വചനത്തെയും ഉള്‍ക്കൊള്ളുന്നില്ല. അവര്‍ ന്യൂനപക്ഷമെന്നതിനെ സ്റ്റാറ്റിസ്റ്റിക്‌സിന്റെ അടിസ്ഥാനത്തിലാണ് നോക്കിക്കാണുന്നത്. അവരെ സംബന്ധിച്ചിടത്തോളം ന്യനപക്ഷമെന്നാല്‍ പാഴ്‌സി മതത്തെപ്പോലെ എണ്ണത്തില്‍ കുറവായ മതമെന്നാണര്‍ത്ഥം. അതുകൊണ്ട് തന്നെ മുസ്ലീങ്ങള്‍ പാഴ്‌സികളെക്കാള്‍ എണ്ണത്തില്‍ വളരെ കൂടുതലും ന്യൂനപക്ഷമെന്നപദവിക്ക് അര്‍ഹമല്ലാത്തവരുമാണ്.
"വാസ്തവത്തില്‍ ഹെപ്ത്തുള്ളയുടെ നിര്‍വ്വചനം ഇന്ത്യയുടെ ആദ്യ
വിദ്യാഭ്യാസമന്ത്രിയും ദാര്‍ശനിക രാഷ്ട്രീയ വ്യക്തിത്വവും ഹപ്ത്തുള്ളയുടെ
തന്നെ മുത്തച്ഛനുമായ അബുള്‍ കലാം ആസാദിന്റെ വാക്കുകളെ തന്നെ കീഴ്‌മേല്‍
മറിക്കുന്ന ഒന്നായിരുന്നു."
ഫെഡറല്‍ മന്ത്രിയുടെ നിര്‍വ്വചനം ചരിത്രപരമായ നിഷ്‌കളങ്കതയെ ചതിക്കുന്നതോ ബോധപൂര്‍വ്വമായ രാഷ്ട്രീയ കള്ളക്കളിയോ ആണ്. ഒരു നിശ്ചിത രാഷ്ട്രീയ സംവിധാനത്തിനകത്ത് ഭൂരിപക്ഷ സമുദായവുമായി മറ്റൊരു സമുദായത്തിന്റെ അധികാര ദുര്‍ബല സ്ഥിതിയെ താരതമ്യം ചെയ്യുക എന്നതാണ് ന്യൂനപക്ഷം എന്നതിന്റെ കേന്ദ്ര സവിശേഷത. അല്ലാതെ കേവലം നമ്പരുകളല്ല. രാഷ്ട്രീയശാസ്ത്രജ്ഞനായ ആണ്ട്രെ ലീബിക്കിന്റെ (Andre Liebich), അഭിപ്രായത്തില്‍ രണ്ട് ഘടകങ്ങളാണ് ഒരു ന്യൂനപക്ഷത്തെ നിശ്ചയിക്കുന്നത്. 'അസമത്വവും പിന്നാക്കാവസ്ഥയുമാണവ; അതായത് മുഖ്യമായും പിന്നോക്കാവസ്ഥയാണ്; അല്ലാതെ കേവലം നമ്പറുകളല്ല.'
വാസ്തവത്തില്‍ ഹെപ്ത്തുള്ളയുടെ നിര്‍വ്വചനം ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസമന്ത്രിയും ദാര്‍ശനിക രാഷ്ട്രീയ വ്യക്തിത്വവും ഹപ്ത്തുള്ളയുടെ തന്നെ മുത്തച്ഛനുമായ അബുള്‍ കലാം ആസാദിന്റെ വാക്കുകളെ തന്നെ കീഴ്‌മേല്‍ മറിക്കുന്ന ഒന്നായിരുന്നു. 1940ലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ രാംഘര്‍സെഷന്‍ സമ്മേളനത്തില്‍ നടത്തിയ അദ്ധ്യക്ഷ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ നിരീക്ഷിക്കുന്നു;
രാഷ്ട്രീയാധികാരം എത്തിപ്പെടാത്തതിന്റെയും അത് പ്രയോഗിക്കാനാവാത്തതിന്റെയും പ്രശ്‌നത്തെയാണ് ആസാദ് ഒരു ഭാവി ജനാധിപത്യ രാഷ്ട്രീയ സംവിധാനത്തില്‍ ന്യൂനപക്ഷമെന്ന ആശയത്തിന്റെ കേന്ദ്ര വിഷയമായി സൂചിപ്പിച്ചിരിക്കുന്നത് എന്ന് ഇവിടെ വ്യക്തമാണ്. 1947ല്‍ ഇന്ത്യ വിഭചിക്കപ്പെടുമ്പോള്‍ മുസ്ലീങ്ങളെ അധികാരമില്ലാത്തവരാക്കിത്തീരുക എന്ന കുബുദ്ധിപരമായ നീക്കത്തിലൂടെ രാഷ്ട്രീയവും ഭരണഘടനാപരവുമായ വ്യവഹാരങ്ങളില്‍ അവരെ ന്യൂനപക്ഷമായി സ്ഥാപനവല്‍ക്കരിക്കുകയായിരുന്നു.
ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള അധികാര വ്യത്യാസം കുറഞ്ഞുവരുന്നത് പ്രതിഫലിക്കപ്പെടുകയും ശാശ്വതവല്‍ക്കരിക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യം നിര്‍മ്മിക്കപ്പെടുന്നത്. ഏഥന്‍സിലെ അസംബിളി ജനാധിപത്യത്തില്‍ നിന്നും പ്രാതിനിധ്യ ജനാധിപത്യത്തെ വ്യവഛേദിക്കുന്ന സീമകളെ മനസിലാക്കിയാലെ ന്യൂനപക്ഷം എന്ന ആശയം പിടിതരുകയുള്ളു. ഇപ്പോള്‍ ഉപയോഗിച്ചുവരുന്ന ന്യൂനപക്ഷമെന്ന ആശയം വ്യക്തമായും അയര്‍ലന്റുമുതല്‍ അമേരിക്കവരെയുള്ള, റൊമാനിയ മുതല്‍ ഇന്ത്യവരെയുള്ള പ്രാതിനിധ്യജനാധിപത്യത്തില്‍ നിന്നും ഉയര്‍ന്നുവന്നിട്ടുള്ളതാണ്.
ന്യൂനപക്ഷത്തെ അധികാരവിമുക്തമാക്കിക്കൊണ്ട്
അവരെ സംരക്ഷിക്കുന്ന വിധം
1950ലെ ഭരണഘടനയ്ക്ക് രൂപം നല്‍കിയ ഭരണഘടനാ അസംബിളിയില്‍ ഉള്ള ന്യൂനപക്ഷങ്ങളുടെ രാഷ്ട്രീയാധികാരം കവര്‍ന്നെടുത്തുകൊണ്ട് എങ്ങനെയാണ് ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന വിധം ന്യൂനപക്ഷമെന്ന അര്‍ത്ഥം സംരക്ഷിക്കപ്പെട്ടത് എന്ന് ഒരു ഗഹനമായ പഠനത്തിലൂടെ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഷെഫാലി ജാ തുറന്നുകാണിക്കുന്നു. സാമുദായികപരമായ പ്രത്യേക നിയോജകമണ്ഡലം എന്ന പ്രൊവിഷനെ കേന്ദ്രമാക്കിക്കൊണ്ട് പാകിസ്ഥാന്‍ നിലവില്‍ വന്നപ്പോഴും ഈ ആവശ്യം അസംബ്ലിയില്‍ നഷ്ടപ്പെടുകയുണ്ടായി. എന്നിരുന്നാലും 1947ല്‍ ന്യൂനപക്ഷത്തിനു വേണ്ടിയുള്ള കമ്മിറ്റി മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍, സിക്കുകള്‍, പട്ടികജാതിക്കാര്‍(എസ്.സികള്‍) എന്നിവര്‍ക്ക് അവരുടെ ജനസംഖ്യയുടെ ആനുപാതികമായി നിയമസഭമണ്ഡലങ്ങളില്‍ സംവരണം നല്‍കുന്നതിന്റെയും അതുപോലെ സേവനങ്ങളിലും ജോലികളിലും സംവരണം നല്‍കുന്നതിന്റെയും വിഷയങ്ങള്‍ ചര്‍ച്ച ചെൂയ്തിരുന്നു.
"ജനാധിപത്യ തത്വങ്ങളൊന്നും നഷ്ടപ്പെടുത്താതെ തന്നെ സാമുദായികവും
രാഷ്ട്രീയപരവുമായ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളെ
തിരഞ്ഞെടുക്കപ്പെടാവുന്നതാണ്"
'ജനാധിപത്യത്തില്‍ വ്യാപൃതമാവുന്ന അപകടം, അതായത്, ഭൂരിപക്ഷത്തിന്റെ ദുര്‍ഭരണമെന്ന അപകടം എന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ ഉള്ള
തായിരിക്കില്ല; മറിച്ച് അത് പ്രയോഗിക്കപ്പെടുന്നത് രാഷ്ട്രീയവും മതപരവും സാമുദായികവുമായ എല്ലാ ന്യൂനപക്ഷങ്ങള്‍ക്കും മേലാണ്' എന്ന് പങ്കാളിത്ത ജനാധിപത്യത്തിനുവേണ്ടി വാദിച്ചുകൊണ്ട് ഖ്വാസി കരീമുദ്ദീന്‍ നിരീക്ഷിക്കുന്നുണ്ട്. 'ജനാധിപത്യ തത്വങ്ങളൊന്നും നഷ്ടപ്പെടുത്താതെ തന്നെ സാമുദായികവും രാഷ്ട്രീയപരവുമായ ന്യൂനപക്ഷങ്ങളുടെ പ്രതിനിധികളെ തിരഞ്ഞെടുക്കപ്പെടാവുന്നതാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആനുപാതിക പ്രാതിനിധ്യത്തിലൂടെ പാര്‍ലമെന്റിന് 'ദേശത്തിന്റെ മനസിന്റെ കണ്ണാടി''യാകാനും 'തങ്ങളുടെ പ്രാതിനിധ്യത്തെകുറിച്ച് ന്യൂനപക്ഷങ്ങള്‍ക്ക് സങ്കടമില്ലാത്ത നിലയില്‍ ആയി'ത്തീരാനും സാധിക്കുമെന്ന് ഇസഡ്.എച്ച് ലാരി വ്യക്തമാക്കുന്നു. ഡി.എച്ച് ചന്ദ്രശേഖരിയ മുതലായ വ്യക്തിത്വങ്ങളും കരിമുദ്ദീന്റെയും ലാരിയുടെയും വാക്കുകളെ പിന്തുണയ്ക്കുന്നുണ്ട്.
ന്യൂനപക്ഷത്തിനുവേണ്ടിയുള്ള, വിശിഷ്യ മുസ്ലീം സമുദായത്തിനുവേണ്ടിയുള്ള രാഷ്ട്രീയ പ്രാതിനിധ്യത്തെ കുറിച്ചുള്ളതും എസ്.സികളുടെ സംവരണ സീറ്റ് പുനസ്ഥാപിക്കുന്നതനുവേണ്ടിയുമുള്ള ചര്‍ച്ചയിലുയര്‍ന്നുവന്ന നിര്‍ദ്ദേശങ്ങളെയും പ്രൊവിഷനുകളെയും അസംബഌ വിവിധ മാര്‍ഗങ്ങളിലൂടെ പിന്നീട് തള്ളിക്കളയുകയായിരുന്നു. 'മതേതര ഇന്ത്യയുടെ' ശില്‍പി എന്ന നിലയിലാണ് ജവഹര്‍ലാല്‍ നെഹ്രു അറിയപ്പെടുന്നതെങ്കിലും ഭരണഘടനയില്‍ 'മതേതരത്വം' എന്ന വാക്ക് കൊണ്ടുവരാന്‍ അദദേഹം പരിശ്രമിച്ചിരുന്നില്ല. അദ്ദേഹം സന്തോഷത്തോടെ പറഞ്ഞത്; 'വസ്തുതകളുടെ അടിസ്ഥാന സവിശേഷതയില്‍ നോക്കുകയാണെങ്കില്‍, ഒരു ജനാധിപത്യത്തില്‍, ഭൂരിപക്ഷതത്തിന്റെ ആഗ്രമാണ് ആത്യന്തികമായി നിലനില്‍ക്കപ്പെടുന്നത്.'
"അധികാരത്തിന്റെ പങ്കാളിത്തത്തിനുവേണ്ടിയുള്ള ന്യൂനപക്ഷങ്ങളുടെ ഏതൊരു
മുറവിളിയെയും വര്‍ഗീയവാദമെന്ന് വിളിക്കുന്നെങ്കില്‍ അധികാരം മൊത്തം
ഭൂരിക്ഷത്തിന്റെ കൈകളിലേയ്ക്ക് കുത്തകവല്‍ക്കരിക്കുന്നതിനെ എങ്ങനെയാണ്
ദേശീയത എന്ന് വിളിക്കാനാവുന്നത്, എന്ന് അംബേദ്ക്കര്‍ ചോദിച്ചത് ശരിയല്ലെ?"
ഭാവിയില്‍ വരാന്‍ പോകുന്ന പാര്‍ലമെന്റിലും സേവനങ്ങളിലും മുസ്ലീങ്ങല്‍ക്കുള്ള പ്രാധിനിധ്യാധികാരങ്ങളെല്ലാം ഭരണഘടനാമാപരമായി തന്നെ കവര്‍ന്നതിന് ശേഷം അസംബ്ലി അവര്‍ക്ക് 'ന്യൂനപക്ഷാവകാശങ്ങള്‍' വാഗ്ദാനം ചെയ്യുകയായിരുന്നു. ഈ ന്യൂനപക്ഷാവകാശങ്ങള്‍പോലും തുടക്കം മുതല്‍ തന്നെ ബോധപൂര്‍വ്വം എതിര്‍ക്കപ്പെടുകയായിരുന്നു. 'ദേശീയമായ വീക്ഷണ'ത്തിന്റെയും 'ദേശീയ ഐക്യത്തിന്റെ'യും തകര്‍ച്ചയുടേതായ കുത്സിതമായ അന്തരീക്ഷത്തില്‍, ജയപ്രകാശ് നാരായണനെയും ദാമോദര്‍ സേഠിനെയും പോലെയുള്ളവവര്‍ പറഞ്ഞത്; മതമല്ല ഒരു ന്യൂനപക്ഷത്തെ വര്‍ഗീകരിക്കേണ്ട ഘടകം, മറിച്ച് ഭാഷ മാത്രമാണ് എന്നാണ്. മതന്യൂനപക്ഷങ്ങളെ അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്താന്‍ അനുവദിക്കുകയാണെങ്കില്‍ അത് 'വര്‍ഗീയതയെ യും ദേശവിരുദ്ധ വീക്ഷണങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന്' വഴിവെയ്ക്കുമെന്നാണ് സേഠിന്റെ അഭിപ്രായം. അധികാരത്തിന്റെ പങ്കാളിത്തത്തിനുവേണ്ടിയുള്ള ന്യൂനപക്ഷങ്ങളുടെ ഏതൊരു മുറവിളിയെയും വര്‍ഗീയവാദമെന്ന് വിളിക്കുന്നെങ്കില്‍ അധികാരം മൊത്തം ഭൂരിക്ഷത്തിന്റെ കൈകളിലേയ്ക്ക് കുത്തകവല്‍ക്കരിക്കുന്നതിനെ എങ്ങനെയാണ് ദേശീയത എന്ന് വിളിക്കാനാവുന്നത്, എന്ന് അംബേദ്ക്കര്‍ ചോദിച്ചത് ശരിയല്ലെ?
ഭാവി പാര്‍ലമെന്റില്‍ നിന്നും സേവനങ്ങളില്‍ നിന്നും പ്രാതിനിധ്യാധികാരത്തിന്റെ ചിറകുകളരിഞ്ഞിട്ട് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക്, പ്രത്യേകിച്ച് മുസ്ലീങ്ങള്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നതിനും 'മതാധ്യാപനം നടത്തുന്നതിനും മതം അനഷ്ഠിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും' ഉള്ള 'അവകാശം' (നഷ്ടപരിഹാരം എന്ന് വായിക്കുക) നല്‍കി; തീര്‍ച്ചയായും ആ അവകാശം 'പൊതുക്രമം (Pblic Orer) സദാചാരം, ആരോഗ്യം മറ്റ് പ്രൊവിഷനുകള്‍ക്ക് വിധേയമായിക്കൊണ്ടാണ് നല്‍കപ്പെട്ടിട്ടുള്ളത്.' ശ്രദ്ധിക്കേണ്ടകാര്യം 'അന്തസത്തയില്‍ തന്നെ ഭരണഘടന ഒരു ഡസനോളം കോണ്‍ഗ്രസ് പാര്‍ടിയിലെ മുഖ്യ രാഷ്ട്രീയക്കാര്‍ കൈകടത്തിയിട്ടുണ്ട്', അതില്‍ തന്നെ കെ.എം.മുന്‍ഷിയടക്കമുള്ളവര്‍ അവരുടെ ഭൂരിപക്ഷ ഹിന്ദു ദേശീയവാദ ആക്ടിവിസം കൊണ്ട് പ്രസിദ്ധരുമാണ്.
ഈ ഒരു പശ്ചാത്തലത്തിലാണ് ഹെപ്ത്തുള്ളയുടെ പ്രസ്താവന ചിലര്‍ക്ക് ആശങ്കകള്‍ ജനിപ്പിക്കുമ്പോള്‍ മറ്റുചിലര്‍ക്ക് സന്തോഷം നല്‍കുന്നതെന്താണെന്ന് ഒരാള്‍ക്ക് മനസിലാക്കാന്‍ കഴിയുന്നത്. ഇതില്‍ വളരെ ആഴത്തില്‍ ശ്രദ്ധപുലര്‍ത്തുന്നവര്‍ മനസിലാക്കുന്നത് ഇത്തരം ന്യൂനപക്ഷ സംരക്ഷണങ്ങള്‍ പൂര്‍ണമായും മായ്ച്ചുകളയില്ലെങ്കിലും തിരുത്തപ്പെടുകയോ വെട്ടിയൊതുക്കപ്പെടുകയോ ചെയ്യുമെന്നതില്‍ സംശയമില്ല.
സര്‍വ്വവ്യാപിയായ ഭൂരിപക്ഷം
ആണ്ട്രെ ലീബിക്കും അബുള്‍ കലാം ആസാദും നിരീക്ഷിച്ചപോലെ ഒരു ഭൂരിപക്ഷവുമായി ബന്ധപ്പെട്ടാണ് ന്യൂനപക്ഷം നിലനില്‍ക്കുന്നതെങ്കില്‍ മുസ്ലീങ്ങള്‍ ന്യൂനപക്ഷമല്ലെന്ന ഹെപ്ത്തുള്ളയുടെ പ്രസ്താവന അപക്വമാണ്. കാരണം അവര്‍ അതില്‍തന്നെ ഉള്ളടങ്ങിയിട്ടുള്ള സമാന സ്വഭാവമുള്ള പദത്തെ, അതായത്; ഓരോ ഇന്ത്യക്കാരന്റെയും രാഷ്ട്രീയ പരിസരത്തേക്ക് വ്യാപിക്കപ്പെട്ടിരിക്കുന്ന, 'ഹിന്ദു' വാണ് ഭൂരിപക്ഷമെന്ന ബോധത്തെ അവര്‍ ചോദ്യം ചെയ്യുന്നില്ല.
സ്വതന്ത്ര ഇന്ത്യയിലെ അറിയപ്പെടുന്ന സോഷ്യോളജിസ്റ്റ് ആയ എം.എന്‍ ശ്രീനിവാസ് വ്യക്തമാക്കിയത്; 'ഇന്ത്യയുടെ ഐക്യം എന്ന ആശയം കുടികൊള്ളുന്നത് ഹിന്ദുയിസ'ത്തിലാണ് എന്നാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ബുദ്ധമതം, ഹിന്ദുമതം, സിക്ക് മതം എന്നിവ 'ഹിന്ദു' എന്ന പദത്തിലടങ്ങിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഗുരുവും ഇന്ത്യന്‍ സേഷ്യോളജിയുടെ പിതാവ് എന്ന അറിയപ്പെടുന്നതുമായ ജി.എസ് ഖുര്യെ പറഞ്ഞത് ഗോത്രങ്ങളെ ഹിന്ദുക്കളില്‍ നിന്ന് വ്യതിരിക്തമായി മനസ്സിലാക്കാനോ വേര്‍പെടുത്താനോ കഴിയില്ല എന്നാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അവര്‍ 'ഹിന്ദു സമൂഹത്തിലേയ്ക്ക് അപൂര്‍ണമായി (Imperfectly) ഉദ്ഗ്രഥിക്കപ്പെട്ട വര്‍ഗങ്ങളാണ്.' അതുപോലെ നിര്‍മല്‍ കുമാര്‍ ബോസ് കരുതുന്നത് ആദിവാസികള്‍ 'സംപൂര്‍ണരായ ഹിന്ദുക്കള്‍' ആണെന്നാണ്. എന്നാല്‍ 1940 വരെ ഗവണ്‍മെന്റെ ആദിവാസികളെ ഹിന്ദുക്കളായി വര്‍ഗീകരിച്ചിരുന്നില്ല.
സെന്‍സസില്‍ ആദിവാസികളെ ഹിന്ദുക്കളിലുള്‍പ്പെടുത്തി പരിഗണിക്കുക മുതലായ സ്വതന്ത്ര ഇന്ത്യയിലെ സര്‍ക്കാര്‍ നടപടികളിലൂടെ തന്നെ ചിലപ്പോഴൊക്കെ പിന്തുണക്കപ്പെട്ടിട്ടുള്ള മേല്‍പറഞ്ഞതരം അനുമാനങ്ങളില്‍ പ്രതിഫലിപ്പിക്കപ്പെടുന്നത് ജനാധിപത്യ ക്രമത്തിനുള്ളില്‍ വളരെ വലിയ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ഹിന്ദു ഭൂരപക്ഷത്തെ നിര്‍മ്മിച്ചെടുക്കാനുള്ള സങ്കല്‍പ്പനങ്ങളും പരിശ്രമങ്ങളുമാണ് ഇവയെന്നാണ്. കോണ്‍ഗ്രസും മറ്റ് പാര്‍ട്ടികളും മുസ്ലീങ്ങളെ വോട്ട് ബാങ്കുകളാക്കാനായി 'ന്യൂനപക്ഷ പ്രീണനം നടത്തുന്നു'വെന്ന ബി.ജെ.പിയുടെ വാദം വാസ്തവത്തില്‍ ഒരു ഭൂരിപക്ഷത്തിന്റെ പരിസരം രൂപീകരിച്ചെടുക്കുന്നതിനുള്ളതാണ്. 1990കളില്‍ ബാബറി മസ്ജിത് പൊളിക്കാനും അതിന്റെ സ്ഥാനത്ത് ഭഗവാന്‍ രാമന്റെ ക്ഷേത്രം സ്ഥാപിക്കാനും വേണ്ടി കൊണ്ടുപിടിച്ച പ്രചരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന കാലത്ത് ക്ഷേത്രം ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്‌നമാണ് എന്ന് വാദിച്ചുകൊണ്ട് ബി.ജെ.പി. ഒരു ഭരണഘടനാപരമായ ഒത്തുതീര്‍പ്പ് മുന്നോട്ട് വെയ്ക്കപ്പെട്ടതിനെ പോലും നിരസിച്ചു. ഇവിടെ ജനം എന്നതുകൊണ്ട് പരാമര്‍ശിക്കപ്പെടുന്നത് ഭൂരിപക്ഷ സമുദായമാണെന്ന് വ്യക്തമാണല്ലോ.
ഭീകരതയെക്കുറിച്ചുള്ള സമീപകാല സംവാദങ്ങളെ ന്യൂനപക്ഷ സമുദായവും അതിന്റെ മതവുമായി ബോധപൂര്‍വ്വം പര്യായപ്പെടുത്തുകയാണ്. ഭൂരിപക്ഷ സമുദായം നടത്തുന്ന ഹിംസകളെ ഭീകരപ്രവര്‍ത്തനമെന്ന് വിളിക്കപ്പെടാത്തവിധമാണ് ഇത് നടക്കുന്നത്. ബി.ജെ.പി.യും അതിന്റെ മാതൃ സംഘടനയായ ആര്‍.എസ്.എസും നടത്തുന്ന പ്രത്യയശാസ്ത്ര വ്യവഹാരത്തില്‍ മുസ്ലീങ്ങളും ക്രിസ്ത്യാനികളും അവരുടെ മതം കൊണ്ടുതന്നെ ഇന്ത്യയോട് കൂറുളളവരായിരിക്കില്ല; എന്നാല്‍ ഭൂരിപക്ഷ സമുദായമാവട്ടെ സ്വാഭാവികമായി ദേശ സ്‌നേഹമുള്ളവരുമാണ്.
ഏപ്രിലില്‍ നടന്ന ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ ബോളിവുഡ് സംവിധായകനായ വിവേക് അഗ്നിഹോത്രി പറഞ്ഞു; 'ഈ നിമിഷം നിങ്ങള്‍ 'മതനിരപേക്ഷനാ'ണ് എന്ന് പറഞ്ഞാല്‍ ജനങ്ങല്‍ കരുതുക നിങ്ങളൊരു ഹിന്ദുവിരുദ്ധനാണ് എന്നാണ്. ഇതാണ് ഇന്നത്തെ അടിസ്ഥാന വസ്തുത.'
ഹിന്ദു ഭൂരിപക്ഷത്തെ കുറിച്ചുള്ള അനുമാനം എന്നത് ഒരു മുദ്രാവാക്യമല്ലാതെ മറ്റന്നുമല്ല; 'ഹിന്ദു ഘാട്ട, ദേശ് ബാട്ട' (ഹിന്ദുക്കള്‍ കുറഞ്ഞാല്‍ ഇന്ത്യ വിഭജിക്കപ്പെടും) എന്ന മുദ്രാവാക്യം. 1980കളിലും 90കളിലും പരസ്യമായി ചുവരുകളില്‍ എഴുതപ്പെട്ടതാണ് ഈ മുദ്രാവാക്യം.
ഹിന്ദുക്കള്‍ ഭൂരിപക്ഷമല്ലെന്ന് ഹെപ്ത്തുള്ളയ്ക്ക് എപ്പോഴെങ്കിലും പറയാനാവുമോ ?
മൊഴിമാറ്റം: ഷഫീക്ക് എച്ച്
കടപ്പാട്: അല്‍ ജസീറ
No comments:
Post a Comment