ദേശീയ ഗാനത്തെ അപമാനിച്ചു എന്ന ആരോപിച്ച് സല്‍മാനെ അറസ്റ്റ് ചെയ്ത് റിമാന്റില്‍ വെച്ചിരരിക്കുന്നു. അപ്പോള്‍ ദേശീയ ഗാനം ആലപിച്ചു എന്ന് പറയുന്ന തീയറ്റര്‍ നടത്തിയിരിക്കുന്ന ദേശീയ ഗാന ത്തെ അപമാനിക്കലിനെതിരെ എന്തുകൊണ്ട് ദേശ സ്നേഹികള്‍ എന്ന് അവകാശപ്പെടുന്നവര്‍ ആക്രോശങ്ങള്‍ ഉയര്‍ത്തുന്നില്ല എന്ന കാര്യം ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ദേശീയ ഗാനം ആലപിക്കുന്നതിന് ചില രീതികളുണ്ട്. അത് മറികടന്നുകൊണ്ടാണ് ഇവിടെ ഇചത് ആലപിക്കപ്പെട്ടിരിക്കുന്നത്. രണ്ട് ഇവിടെ ആലപിക്കപ്പെട്ടിരിക്കുന്നത് റെക്കോര്‍ഡ് പ്ലേയാണ്. അത് ദേശീയ ഗാനമായി കണക്കാക്കാനാവുമോ? ഇതിന്റെ വെളിച്ചത്തില്‍ ഫ്രീ തിങ്കേഴ്സ് എന്ന് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ട ഒരു സ്റ്റാറ്റസ് പങ്കുവെയ്ക്കട്ടെ.. ഈ പോസ്റ്റ് ഇട്ടിരിക്കുന്നത് റോഹിന് ടി. നാരായണനാണ്.
ദേശത്തോടുള്ള സ്നേഹം, ആദരവ് എന്നിവ പലരും പ്രകടിപ്പിക്കുന്നത് ചിലപ്പോൾ വളരെ സബ്ജക്റ്റീവ് രീതിയിലായിരിക്കാം. ദേശീയഗാനം ആലപിക്കുമ്പോൾ മസിലുപിടിച്ചു നിന്നാൽ ചിലർകത് ദേശഭക്തിയായി. വേറെ ചിലർ രാഷ്ട്രനിമ്മാണത്തിൽ ക്രിയാത്മകമായ പങ്കു ചേരുന്നതിലൂടെ അത് പ്രകടിപ്പിക്കുന്നു. ദേശഭക്തി മീറ്റർ ഒക്കെ ചില ആളുകൾ കൊണ്ടു നടക്കുന്ന കാലമാണ് അത് കൊണ്ടു ഒരു ജഡ്ജ്മെന്റിനു ഞാൻ മുതിരുന്നില്ല . നിങ്ങൾ തന്നെ തീരുമാനിക്കുക.
വേറെ ചിലകാര്യങ്ങളാണ് ഈ പോസ്റ്റിൽ പറയാനാഗ്രഹിക്കുന്നത്. ദേശീയഗാനത്തെക്കുറിച്ചും അത് ആലപിക്കേണ്ട രീതിയെയും കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്ത് പറയുന്നു എന്ന് നോക്കാം.
52 സെക്കൻഡുകൾകൊണ്ട് പാടിതീർക്കാവുന്ന ഒരു ഫുൾ വേർഷനും 20 സെക്കൻഡുകൾ കൊണ്ടു പാടി തീർക്കാവുന്ന ഒരു ഷോർട്ട് വേർഷനുമുണ്ട് നമ്മുടെ ദേശീയഗാനത്തിന്.
ദേശീയ ഗാനത്തിന്റെ orchestral playing നും സമൂഹ ആലാപനത്തിനും രണ്ടു തരം code of conduct ആണുള്ളത്.
അതായത് ഒരു നിശാ ക്ലബ്ബിൽ ദേശീയഗാനം play ചെയ്തതിനുശേഷം ആളുകൾ ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്നു പറയുന്നതിൽ കഥയില്ല. ദേശീയഗാനം play ചെയ്യുന്നത് അതർഹിക്കുന്ന സ്ഥലങ്ങളിലാണ്. സിനിമാശാലകളൊക്കെ ദേശീയഗാനം പാടിയ്ക്കാൻ പറ്റിയ സ്ഥലങ്ങളാണെന്നു എന്തായാലും ഞാൻ കരുതുന്നില്ല.
ഇനി ചില പൊതു നിർദ്ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.
orchestral playing അനുവദിക്കപ്പെട്ടിട്ടുള്ള ചടങ്ങുകൾ strictly ceremonial ആണ്.
സിവിൽ, മിലിറ്ററി അനുമോദന ചടങ്ങുകൾ, ഗവർണർമാർ, പ്രസിഡന്റ് എന്നിവർ നാഷ്ണൽ സെല്യൂട്ട് സ്വികരിക്കുമ്പോൾ, പരേഡുകൾ നടക്കുമ്പോൾ, പ്രസിഡന്റ് ദേശത്തെ അഭിസംബോധന ചെയ്യുമ്പോൾ, രാഷ്ട്രത്തിന്റെയോ, സംസ്ഥാനങ്ങളുടെയോ ഔദ്യോഗിക ചടങ്ങുകളിൽ, ദേശീയ പതാക ഉയർത്തുമ്പോൾ എന്നിവയാണ് ഇത്. പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളിൽ സാധാരണയായി ദേശീയഗാനം play ചെയ്യാറില്ലെങ്കിലും ചില സന്ദർഭങ്ങളിൽ ആവാം എന്നാണ് ആഭ്യന്തര മന്ത്രാലയം പറയുന്നത്.
(മിലിറ്ററി ? ) മെസ്സുകളിൽ drinks നുമുൻപ് വേണമെങ്കിൽ short version play ചെയ്യാമെന്നും കാണുന്നു.
ദേശീയഗാനം ആലപിക്കുമ്പോൾ പൗരന്മാർ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കേണ്ടതാകുന്നു. എന്നാൽ വല്ല ഡോക്യുമെന്ററിയുടെയോ, അല്ലെങ്കിൽ സിനിമയുടെയോ ഭാഗമായാണ് ദേശീയഗാനം ആലപിക്കുന്നതെങ്കിൽ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല
ഇനി ചില സിവിലിയൻ ചടങ്ങുകളിൽ ദേശീയഗാനം play ചെയ്യുന്നതോടൊപ്പം വേണമെങ്കിൽ സമൂഹ ആലാപനവും ആവാം. അത്തരം ചടങ്ങുകളിൽ proper decorum ഉണ്ടെങ്കിൽ മാത്രമേ അത് ചെയ്യാവൂ എന്നും നിർദ്ദേശിക്കപ്പെടുന്നുണ്ട്.
അതായത് ഒരു നിശാ ക്ലബ്ബിൽ ദേശീയഗാനം play ചെയ്തതിനുശേഷം ആളുകൾ ദേശീയഗാനത്തെ ബഹുമാനിച്ചില്ല എന്നു പറയുന്നതിൽ കഥയില്ല. ദേശീയഗാനം play ചെയ്യുന്നത് അതർഹിക്കുന്ന സ്ഥലങ്ങളിലാണ്. സിനിമാശാലകളൊക്കെ ദേശീയഗാനം പാടിയ്ക്കാൻ പറ്റിയ സ്ഥലങ്ങളാണെന്നു എന്തായാലും ഞാൻ കരുതുന്നില്ല.
ഇനി ചില പൊതു നിർദ്ദേശങ്ങളാണ് ആഭ്യന്തര മന്ത്രാലയം മുന്നോട്ട് വെക്കുന്നത്.
1) ദേശീയഗാനം ആലപിക്കുമ്പോൾ പൗരന്മാർ ആദരസൂചകമായി എഴുന്നേറ്റ് നിൽക്കേണ്ടതാകുന്നു. എന്നാൽ വല്ല ഡോക്യുമെന്ററിയുടെയോ, അല്ലെങ്കിൽ സിനിമയുടെയോ ഭാഗമായാണ് ദേശീയഗാനം ആലപിക്കുന്നതെങ്കിൽ ആളുകൾ എഴുന്നേറ്റ് നിൽക്കേണ്ടതില്ല
2) ദേശീയ പതാകപോലെ ദേശീയഗാനത്തെയും എങ്ങനെ ആദരിക്കണം ബഹുമാനിക്കണം എന്നതൊക്കെ പൗരന്മാരുടെ ഉത്തമ ബോധ്യത്തിനു വിടുന്നുവെങ്കിലും വകതിരിവില്ലാതെ അനവസരങ്ങളിൽ ദേശീയഗാനം ആലപിയ്ക്കുന്നതിൽ നിന്നും വിലക്കിയിരിക്കുന്നു.
മുഴുവൻ നിർദേശങ്ങളും ദേ ഇവിടെ വായിക്കാം
(http://mha.nic.in/sites/upload_files/mha/files/pdf/NationalAnthem(E).pdf)
(http://mha.nic.in/sites/upload_files/mha/files/pdf/NationalAnthem(E).pdf)
No comments:
Post a Comment